നേതാക്കന്മാർ

KM Mani-Founder and Former Chairman
Jose K Mani- Chairman
KM Mani-Founder and Former Chairman

Founder-KM Mani MLA

    കോട്ടയം ജില്ല മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്,. മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.ഹൈക്കോടതി ജഡ്ജി പി.ഗോവിന്ദമേനോന്റെ കീഴിൽ 1955 ൽ കോഴിക്കോട് അഭിഭാഷകനായി ചേർന്നു. രാഷ്ട്രീയത്തിൽ സജീവമായി. 1959 ൽ കെ.പി.സി.സി യിൽ അംഗം. 1964 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്ചുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി. ഇപ്പോൾ പാലാ നഗരസഭാ പരിധിയിൽ താമസം. രാഷ്ട്രീയ ജീവിതം1975 ഡിസംബർ 26 ന് ആദ്യമായി മന്ത്രിസഭയിൽ അംഗമായ കെ.എം മാണി, കേരളത്തിൽ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോർഡ് [7 മന്ത്രിസഭകളിലായി 6061 ദിവസം (17 വർഷം 7 മാസം)] 2003 ജൂൺ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി. പത്ത് മന്ത്രിസഭകളിൽ അംഗമായിരുന്ന മാണിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായിരുന്നതിന്റെ റെക്കോർഡും. അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു. ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടർച്ചയായി 11 നിയമസഭകളിൽ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളിൽ മന്ത്രിയാകാൻ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ൽ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്. ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡും കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. 

ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ), ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോർഡുകളും മാണിയുടെ പേരിലാണ്‌.

2019 ഏപ്രിൽ 9  നു , കേരളാ കോൺഗ്രസ് പാർട്ടിയുടെ ബഹുമാനപ്പെട്ട കെഎം മാണി സർ അന്തരിച്ചു . കൊച്ചി മുതൽ പാലാ വരെ വൻ ജനാവലി ആണ് അദ്ദേഹത്തിന് അന്ത്യോപചാരം അർപ്പിച്ചു എത്തിയത് . പാലാ കത്തീഡ്രലില് അദ്ദേഹത്തിന്റെ മൃതസംസ്കാരം ഏപ്രിൽ 11 നു നടന്നു .
Jose K Mani- Chairman

Chairman -Jose K Mani MP

 

2009-ലാണ്‌ കോട്ടയം ലോക്‌സഭാ മണ്‌ഡലത്തില്‍ നിന്നും ജോസ്‌ കെ മാണി  ആദ്യമായി പാര്‍ലമെന്റിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
 യുവലോക്‌സഭാംഗങ്ങളില്‍ കോട്ടയം ജില്ലയിലെ പാലാക്കാരനായ ഇദ്ദേഹവും ഉള്‍പ്പെടും. തന്റെ ലോക്‌സഭാ മണ്‌ഡലത്തിന്റെ
പുരോഗതിയ്‌ക്കായി താഴേത്തട്ട്‌ മുതലുളള അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമങ്ങളും അനൗപചാരികത നിറഞ്ഞ ജോസ്‌ കെ മാണിയുടെ
ഇടപെടലുകളും എല്ലാം തന്നെ, ആര്‍ക്കും ഏതു കാര്യത്തിനും സമീപിക്കാവുന്ന വ്യക്തിത്വമാണ്‌ അദ്ദേഹത്തിനുളളത്‌ എന്ന പ്രതിച്ഛായ സൃഷ്‌ടിച്ചിട്ടുണ്ട്‌.
തന്റെ ലോക്‌സഭാ മണ്‌ഡലത്തിന്‌ മുന്തിയ പരിഗണന നല്‍കുമ്പോഴും, കോട്ടയം ജില്ലയില്‍ നിന്നുളള പ്രതിനിധി എന്ന നിലയില്‍ തന്റെ ജില്ലയുടെ
പൊതുവായ മുന്നേറ്റത്തിനും കാര്യമായ പരിഗണന നല്‍കുന്നുണ്ട്‌.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്‌ കേരള യുവതയുടെ ശാക്തീകരണം. ഗ്രാമീണ യുവജനങ്ങളില്‍ ഒരു സാമൂഹ്യ രാഷ്‌ട്രീയ
ഉത്തരവാദിത്ത ബോധം ഉണ്ടാക്കിയെടുക്കുക എന്നതിന്‌ അദ്ദേഹം സര്‍വ്വഥാ പ്രതിജ്ഞാബദ്ധനാണ്‌. ഗതാഗത-വിനോദസഞ്ചാര- സാംസ്‌കാരിക വകുപ്പുകളുമായി
ബന്ധപ്പെട്ട ലോക്‌സഭാ കമ്മറ്റിയില്‍ ജോസും ഒരംഗമാണ്‌. യുവജനങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിഫോം ആന്റ്‌
റിസര്‍ച്ച്‌ എന്ന സംഘടനയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നത്‌ ജോസ്‌.കെ.മാണിയാണ്‌.

ബുദ്ധിമാന്ദ്യം ഉളള കുട്ടികളുടെ ഉന്നമനത്തിനായി യത്‌നിക്കുന്ന പ്രതീക്ഷാ റോട്ടറി സെന്റര്‍ ഫൊര്‍ മെന്റലി ചലഞ്ച്‌ഡ്‌ ചില്‍ഡ്രന്‍ എന്ന സംഘടനയുമായി
ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുന്ന യുവജനസംഘടനയായ ‘വികസനസേന’ യുടെ പ്രസിഡന്റിന്റെ ചുമതലയും ഇദ്ദേഹത്തിനു തന്നെയാണ്‌.
1965-ല്‍ പാലായില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം ചെയ്‌തത്‌ ഏര്‍ക്കാട്‌ മോണ്ട്‌ഫോര്‍ട്ട്‌ സ്‌കൂളിലാണ്‌. ചെന്നൈ ലയോളാ കോളെജില്‍ നിന്നും
ബിരുദ പഠനം പൂര്‍ത്തിയാക്കിയശേഷം കോയമ്പത്തൂരിലെ പി.എസ്‌.ജി. കോളെജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നിന്നും എം.ബി.എ. കരസ്ഥമാക്കി.
പൊതു പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നതിനു മുന്‍പ്‌ കേരളത്തിനകത്തും പുറത്തുമുളള സ്വകാര്യ പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലിനോക്കിയിട്ടുണ്ട്‌.
കേരള രാഷ്‌ട്രീയത്തിലെ പ്രഗല്‍ഭന്‍മാരിലൊരാളായ തന്റെ പിതാവ്‌ കെ.എം. മാണിയുടെ പാത പിന്തുടര്‍ന്ന്‌ 2001-ലാണ്‌ ജോസ്‌.കെ.മാണി പൊതു ജീവിതം
ആരംഭിച്ചത്‌.

ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുന്‍പ്‌ അനേക വര്‍ഷങ്ങള്‍ അദ്ദേഹം കേരളാ യൂത്ത്‌ ഫ്രണ്ടിന്റെ പ്രസിഡന്റായിരുന്നു.
മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റായി സ്വയം തൊഴില്‍ സംരംഭത്തിലേര്‍പ്പെട്ടിരിക്കുന്ന നിഷ ജോസാണ്‌ പത്‌നി. രണ്ടു പുത്രിമാരും ഒരു പുത്രനുമാണ്‌
ഈ ദമ്പതികള്‍ക്കുളളത്‌.

എല്ലാ യുറോപ്യന്‍ രാജ്യങ്ങളും, അമേരിക്കയും, മധ്യപൂര്‍വ്വ രാജ്യങ്ങളും ഏറെക്കുറെ എല്ലാ ഏഷ്യന്‍ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്‌.
ലിവിംഗ്‌ യുവര്‍ ഡ്രീം, റ്റുഗെതര്‍ ഈച്ച്‌ അച്ചീവ്‌സ്‌ മോര്‍ എന്നിങ്ങനെ രണ്ടു ഡോക്യൂമെന്ററികളും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്‌.

Facebook Profile – https://www.facebook.com/josek.mani/