*എൽ ഡി എഫ് വികസനമെന്നേറ്റജാഥയ്ക്ക് കടുത്തുരുത്തിയിൽ കരുത്താർന്ന സ്വീകരണം*എൽ ഡി എഫ് സർക്കാരുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ സ്വന്തം നേട്ടമാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം, എൽ ഡി എഫ് സർക്കാർ വികസനത്തേരി ൽ തുടർ ഭരണത്തിലേക്ക് ബിനോയ്‌ വിശ്വം എം പി കടുത്തുരുത്തി: സി പി ഐ കേന്ദ്ര കമ്മിറ്റി അംഗം ബിനോയ് വിശ്വം എം പി നയിക്കുന്ന എൽ ഡി എഫ് തെക്കൻ മേഖല വികസനമുന്നേറ്റ ജാഥയെ കത്തിയുരുകുന്ന വേനൽ ചൂടിനെ അവഗണിച്ചും ആയിരക്കണക്കിന് പ്രവർത്തകർ ആവേശത്തോടെ വരവേറ്റു. എൽ ഡി എഫ് സർക്കാരുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ സ്വന്തം നേട്ടമാക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം, എൽ ഡി എഫ് സർക്കാർ വികസനത്തേരി ൽ തുടർ ഭരണത്തിലേക്ക് എത്തുമെന്ന് കടുത്തുരുത്തിയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റൻ ബിനോയ്‌ വിശ്വം എം പിയെയും കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി, സി പി ഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ എന്നിവരെ കടുത്തുരുത്തി ടൗണിലെ കേരളാ കോൺഗ്രസ് എം ഓഫീസ് പരിസരത്തുനിന്നും തുറന്ന വാഹനത്തിൽ മുത്തുക്കു ടകളുടെയും വാദ്യമേളങ്ങളുടെയും പുഷ്പ വൃഷ്ടിയുടെയും അകമ്പടിയോടെ സ്വീകരിച്ചു. രാവിലെ പതിനൊന്നു മണിക്കാരംഭിച്ച യോഗത്തിനു സിവിൽസ്റ്റേഷൻ മൈതാനിയിലും പരിസരത്തുമായി രണ്ടായിരത്തോളം ഇരിപ്പിടങ്ങൾ ക്രെമീകരിച്ചിരുന്നെങ്കിലും സദസ്സ് മുഴുവൻ നിറഞ്ഞുകവിഞ്ഞു തളിയിൽ ക്ഷേത്ര ഗോപുരകാവടത്തിലും മെയിൻ റോഡിന്റെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞു കടുത്തുരുത്തിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജന സഗരമായി സ്വീകരണ സമ്മേളനം മാറി. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി ജെ പി എന്നതാണ് കൊണ്ഗ്രെസ്സിന്റെ അവസ്ഥയെങ്കിൽ കേരളത്തിൽ ജമാ അത്തെ ഇസ്ലാമി അടക്കമുള്ള രാജ്യദ്രോഹതീവ്ര വാദ സംഘടനകളെ മൂടുപടത്തിനുള്ളിലൊളിപ്പിച്ചു വോട്ട് നേടാനും എൽ ഡി എഫ് സർക്കാരിന്റെ സർവ്വതല സ്പർശിയായ വികസന നേട്ടങ്ങളെ കുപ്രചാരണങ്ങളിലൂടെ ഇകഴ്ത്തി കാട്ടാനുമാണ് യു ഡി എഫ് യാത്രയിൽ യു ഡി എഫ് നേതാക്കൾ മത്സരിക്കുന്നതെന്നും കടുത്തുരുത്തിയിൽ എൽ ഡി എഫ് സ്ഥാനാർഥിയുടെ വിജയം സുനിശ്ചിതമാണെന്നും ഇതിന്റ ചൂണ്ടുപലകയാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ എൽ ഡി എഫ് വൻ വിജയമെന്നും അതിന്റെ നേർ സാക്ഷ്യമാണ് ഈ സമ്മേളനത്തിലെ ജനസംകരമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

പൊതുസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദൻ മാസ്റ്റർ,തോമസ് ചാഴികാടൻ എം പി അഡ്വക്കേറ്റ് വസന്തം, മാത്യൂസ് കോലഞ്ചേരി സാബു ജോർജ്, വി സുരേന്ദ്രൻ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു, കടുത്തുരുത്തി ടൗണിലെ കേരള കോൺഗ്രസ് എം ഓഫീസിനു സമീപത്തുനിന്ന് ആരംഭിച്ച സ്വീകരണത്തിന്നിയോജകമണ്ഡലം സ്വീകരണ കമ്മിറ്റി ചെയർമാൻ, സി ജെ ജോസഫ്, കൺവീനർ പി. എം. മാത്യു ഉഴവൂർ,മുൻ എം എൽ എ മാരായ സ്റ്റീഫൻ ജോർജ്, പി എം മാത്യു, കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, എൽ. ഡി. എഫ്. നേതാക്കളായ പി വി സുനിൽ, കെ. ജി. രമേശൻ, എൻ. എം. മോഹനൻ, കെ. കെ. രാമഭദ്രൻ, ജോസ് പുത്തൻകാല, സഖറിയാസ് കുതിരവേലിൽ, കെ. ജയകൃഷ്ണൻ, കെ. യു. വർഗീസ്, പി. ജി. ത്രിഗുണ സെൻ, എം എസ് സുരേഷ്, ടി. സി. വിനോദ്, കാണക്കാരി അരവിന്ദാക്ഷൻ, സിറിയക് ചാഴികാടൻ, ടി. എ. ജയകുമാർ, ടോമി മ്യാലിൽ, സാബു മത്തായി, ജോസഫ് ചേനക്കാല, റജി കെ. ജോസഫ്, സന്തോഷ്‌ കുഴിവേലി, ടി. എം. സദൻ, കെ. വിനോദ്കുമാർ, മാമച്ചൻ, കെ. റ്റി. സിറിയക്, ജോമോൻ മാമലശ്ശേരി,പൗലോസ് കടമ്പക്കുഴി ജെയിംസ് കുറിച്ചിയാപറമ്പിൽ,ബ്രൈറ്റ് വട്ടനിരപ്പേൽ, ബിനോയി ഓലെടം എന്നിവർ നേതൃത്വം നൽകി.പൊതുസമ്മേളനത്തിനു സ്വീകരണകമ്മറ്റി ചെയർമാൻ സി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. കൺവീനർ പി എം മാത്യു ഉഴവൂർ സ്വാഗതവും സി പി എം ഏരിയാ സെക്രട്ടറി കെ ജി രമേശൻ കൃതജ്ഞതയും പറഞ്ഞു.

By admin