പാലായിൽ ജനുവരി 28, 29, 30 തീയതികളിൽ

പാലാ: അന്തരിച്ച കേരള കോൺ.(എം) ചെയർമാനും ദ്വീർഘകാലം ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കെ.എം.മാണി യുടെ 88-ാം ജന്മദിനമായ ജനുവരി 30-ന് മുന്നോടിയായി പാലാ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും “ഹൃദയത്തിൽ മാണിസാർ” എന്ന പേരിൽ സ്മൃതി സംഗമങ്ങൾ സംഘടിപ്പിക്കും.
കെ.എം.മാണി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സ്മൃതി സംഗമങ്ങൾ നടത്തുകയെന്ന് സംഘാടക സമിതിക്കു വേണ്ടി ഫിലിപ്പ് കുഴി കുളം ,ഔസേപ്പച്ചൻവാളി പ്ലാക്കൽ,ജയ്സൺമാന്തോട്ടം എന്നിവർ അറിയിച്ചു.
ഇതോടനുബന്ധിച്ച് ജീവകാരുണ്യ പദ്ധതികളും അനുസ്മരണാ പ്രഭാഷണങ്ങളും, ഡോക്യുമെന്ററി പ്രകാശനവും ക്ഷേമപദ്ധതികളും നടത്തും.
പൊതുപ്രവർത്തകരും ജനപ്രതിനിധികളും സമുദായ സാംസ്കാരിക നേതാക്കളും ചടങ്ങുകളിൽ പങ്കെടുക്കും.
പാലാ നിയോജക മണ്ഡലത്തിൽ ജനുവരി 28-ന് മുത്തോലി, കൊഴുവനാൽ, കരൂർ, കടനാട്, ജനുവരി 29 -ന് തലപ്പലം, മേലുകാവ്, മൂന്നിലവ്, തലനാട്- 30-ന് ഭരണങ്ങാനം, രാമപുരം, മീനച്ചിൽ, പാലാ, ഫെബ്രുവരി 1-ന് എലിക്കുളത്തും സ്മൃതി സംഗമങ്ങൾ നടത്തും.
ജനുവരി 30-ന് പാലായിൽ വിപുലമായ രീതിയിൽ സ്മൃതി സംഗമം നടത്തുവാൻ തീരുമാനിച്ചതായി അവർ അറിയിച്ചു.
സ്മൃതി സംഗമങ്ങളുടെ നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, മുൻ .പി .എസ്.സി.അംഗം പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ- ജോസ് ടോം, ബേബി ഉഴുത്തുവാൽ, സാജൻ തൊടുക, അഡ്വ.സിറിയക്ക് കുര്യൻ, ജോസ് കല്ല ക്കാവുങ്കൽ ,പെണ്ണമ്മ ജോസഫ്, രാജേഷ് വാളി പ്ലാക്കൽ, സിറിയക്ക് ചാഴികാടൻ, നഗരസഭാ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര എന്നിവരുടെ നേതൃത്വത്തിൽ സംഘടക സമിതികളും രൂപീകരിച്ചിട്ടുള്ളതായി അവർ പറഞ്ഞു.

By admin