മാഞ്ഞൂർ : കേരളാ കോൺഗ്രസ്‌ (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണി എടുക്കുന്ന രാഷ്ട്രീയ നിലപാടിനൊപ്പം ഉറച്ചുനിൽക്കുമെന്നു സാജൻ തൊടുക പറഞ്ഞു. യൂത്ത് ഫ്രണ്ട് (എം) മാഞ്ഞൂർ മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാല്പതു വർഷക്കാലം യുഡിഎഫിനെ കെട്ടിപ്പെടുത്തുവാൻ മുന്നിൽ നിന്ന കെ എം മാണിസാറിന്റെ ഓർമ്മകൾപോലും ഇല്ലാതാകാൻ കോൺഗ്രസ്‌ പാർട്ടി നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കുക ഇല്ലെന്ന് യൂത്ത് ഫ്രണ്ട് (എം) മാഞ്ഞൂർ മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ പിന്നിൽ ശക്തമായി അണിനിരന്നു പാർട്ടിയെ ശക്തിപ്പെടുത്താൻ മുന്നിട്ടിഇറങ്ങാൻ തീരുമാനിച്ചു. യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ്‌ ജോബിൻ ചക്കുംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു കുന്നേപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സൈമൺ, ഷിന്റോജ് ജോസഫ്, യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ യൂജിൻ കൂവള്ളൂർ, ജോമോൻ കുരുപ്പത്തടം,പാർട്ടി മണ്ഡലം പ്രസിഡന്റ്‌ കെ സി മാത്യു, കെഎസ് സി സംസ്ഥാന ജനറൽ സെക്രട്ടറി അലക്സാണ്ടർ കുതിരവേലി, നിയോജകമണ്ഡലം പ്രസിഡന്റ് ബറൈറ്റ് വട്ടനിരപെൽ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സൂസൻ ഗർവാസീസ് തുടങ്ങിയവർ പ്രസംഗിച്ചു.

By admin