കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് കമ്മിറ്റി ചേർന്ന് കേരളാ കോൺഗ്രസ് (എം).

കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധികൾ പരമ്പരാഗതമായ പല ശീലങ്ങൾക്കും മനുഷ്യജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് അത് വാർത്തകളുമായിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പാർട്ടികളിൽ ഇതുണ്ടാക്കുന്ന മാറ്റങ്ങൾ മുമ്പ് വാർത്തയായിട്ടില്ല.
കേരളാ കോൺഗ്രസ് (എം) ചെയർമാനും മുൻ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ ഒന്നാം ചരമദിന പരിപാടികൾ കേരളാ കോൺഗ്രസ് (എം) മാറ്റിവെക്കുകയും എല്ലാ മണ്ഡലം കമ്മിറ്റികളും അതത് പ്രദേശത്തെ കമ്യൂണിറ്റി കിച്ചണുകൾക്ക് സഹായധനം നൽകുന്നതിന് തീരുമാനിക്കുകയും ചെയ്തിരുന്നു.എന്നാൽ കേരളാ കോൺഗ്രസ് (എം) പോഷക സംഘടനകളായ കെ സി എം ഐ റ്റി വിങ്ങ്, പ്രവാസി കേരളാ കോൺഗ്രസ് എന്നീ സംഘടനകൾ കെഎം മാണി അനുസ്മരണം ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടത്തി. ഇരുപത്തിയാറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡൻ്റുമാരടക്ക് നൂറ്റി ഇരുപത്തിയാറ് പേർ പങ്കെടുത്തു. രണ്ട് മണിക്കൂർ നേരത്തോളം നടത്തിയ കോൺഫ്രൻസിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി. തോമസ് ചാഴികാടന് എംപി. റോഷി അഗസ്റ്റിൻ എംഎൽഎ. ഡോക്ടർ എൻ ജയരാജ് എംഎൽഎ. ഐ ടി വിംഗ് ഡയറക്ടറും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഡ്വ.അലക്സ് കോഴിമല സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ. പി എം മാത്യു എക്സ് എംഎൽഎ. അഡ്വ. മുഹമ്മദ് ഇഖ്ബാൽ, അഡ്വ.പ്രമോദ് നാരായണൻ , എബ്രഹാം പി സണ്ണി, ജയകൃഷ്ണൻ പുതിയേടത്ത്, ഷിന്റോജ് ചേലത്തടം , സിറിയക് ചാഴികാടൻ, ജോമി ആന്റണി, ഐബി ഇഗ്നേഷ്യസ്, വിക്ടർ ജോർജ് , ജോമോൻ വരമ്പേൽ,ലിജോ ജോർജ്, സജയൻ മാത്യു, സണ്ണി കുരിശിൻമൂട്ടിൽ, രാജു കുന്നക്കാട് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

By admin