കോട്ടയം: ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരിൽ ജോസ് കെ. മാണി മുന്നിൽ.

മനോരമചാനൽ നടത്തിയ സർവേയിലാണ് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ കൂടിയായ ജോസ് കെ. മാണി മുന്നിലെത്തിയത്.

ജോസ് കെ. മാണിക്ക് പിന്നിലെത്തിയത് ആറ്റിങ്ങൽ എം.പി. എ സമ്പത്താണ്.

12 എം പിമാർ മാത്രമാണ് പ്രകടനത്തിൽ ശരാശരിക്ക് മുകളിലെത്തിയത്.

കോട്ടയത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റിയതാണ് ജോസ് കെ മാണിയുടെ പ്രധാന നേട്ടം. രാജ്യാന്തര പ്രശസ്തിയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജോസ് കെ മാണി കോട്ടയത്ത് എത്തിച്ചിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും മണ്ഡലത്തെ മുന്നിലെത്തിച്ചു.

By admin