കോട്ടയത്തിന്റെ വികസനത്തിന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ തന്നെ വിജയിക്കണമെന്ന് ഉറക്കെ പ്രഖ്യാപിച്ച് യുഡിഎഫിന്റെ മണ്ഡല പര്യടനത്തിന് ഉജ്വല തുടക്കം. നാടും നഗരവും ഇളക്കി ജനമനസ് കീഴടക്കി, നാടിന്റെ നായകനാകാൻ തോമസ് ചാഴികാടൻ തന്നെ വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച വൻ ജനസഞ്ചയമാണ് ഓരോ വേദിയിലും സ്ഥാനാർത്ഥിയെ കാണാനായി കാത്തിരുന്നത്. അമ്മമാരും, യുവതികളും പിഞ്ചു കുഞ്ഞുങ്ങളുമായി വേദിയിൽ എത്തി തോമസ് ചാഴികാടൻ അനുഗ്രഹ വർഷം ചൊരിഞ്ഞു.
ഇന്നലെ രാവിലെ എട്ടു മണിയോടെ വൈക്കം മണ്ഡലത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. തുറന്ന വാഹനത്തിലുള്ള സ്ഥാനാർത്ഥിയുടെ പ്രചാരണ പ്രവർത്തനങ്ങൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൈക്കത്ത് ഉ്ദ്ഘാടനം ചെയ്തു.


മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചപ്പോഴേയ്ക്കും ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. വയനാട് നിയോജക മണ്ഡലത്തിൽ കോൺഗ്‌സ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്ന ഹൈക്കമാൻഡിന്റെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈക്കത്തെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തത്. ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ, പ്രവർത്തകർ ലഡ്ഡു വാങ്ങി വിതരണം ചെയ്തു. മാധ്യമങ്ങൾ പ്രതികരണത്തിനായി ജോസ് കെ.മാണിയെ പൊതിഞ്ഞു. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ വിജയക്കുമെന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു ജോസ് കെ.മാണി മുന്നോട്ടു വച്ചത്. വയനാട്ടിൽ നിന്നും ആഞ്ഞു വീശുന്ന കോൺഗ്രസിന്റ് തരംഗക്കാറ്റ് കോട്ടയത്തിന്റെ മണ്ണിലും എത്തിയെന്ന് ഉറപ്പാക്കുന്നതായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. ആദ്യ ഘട്ടം മുതൽ ആവേശത്തോടെ മുന്നിൽ നിന്നിരുന്ന തോമസ് ചാഴികാടന്റെ വിജയം രാഹുൽ ഗാന്ധിയുടെ വരവോടെ പത്തിരട്ടിയായി വർധിച്ചു.
വൈക്കം മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ ഉടനീളം തുറന്ന വാഹനത്തിൽ കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണിയും ഉണ്ടായിരുന്നു. എല്ലാ സ്വീകരണ വേദിയിലും ജോ്‌സ് കെ.മാണിയുടെ പ്രസംഗത്തിനായി കാതോർത്ത് നൂറുകണക്കിന് ആളുകൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഓരോ പ്രദേശത്തെത്തുമ്പോഴും എടുത്തുപറയാൻ നിരവധി വികസന പദ്ധതികൾ ജോസ് കെ.മാണിയുടെ പേരിലുണ്ടായിരുന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഉയയനാപുരത്തെയും, മറവന്‍തുരുത്തിലേയും, തലയാഴത്തെയും കുടുംബക്ഷേമകേന്ദ്രങ്ങളുടെ കെട്ടിടള്‍ക്ക് 35 ലക്ഷം രൂപ വീതം എം.പി ഫണ്ടില്‍ നിന്നും വകയിരുത്തി എന്ന ജോസ് കെ.മാണിയുടെ പ്രഖ്യാപിച്ചപ്പോള്‍,
, കയ്യടിയുടെ ഭൂരിപക്ഷം നാലിരട്ടിയായി വർധിച്ചു. വൈക്കത്തെ ആശുപത്രിയിൽ മോർച്ചറിയും, ഐ.സി.യു ആംബു്‌ലൻസും അനുവദിച്ച ജോസ് കെ.മാണിയ്ക്ക് ആവേശത്തോടെയുള്ള മുദ്രാവാക്യമായിരുന്നു മറുപടി. രാജ്യസഭാ എം.പി എന്ന നിലയില്‍ തെരെഞ്ഞെടുത്തിരിക്കുന്ന ജില്ല കോട്ടയമാണെന്നും തോമസ് ചാഴികാടന്‍ വിജയിക്കുന്നതോടെ കോട്ടയത്തിന് രണ്ട് എം.പിമാരെ ലഭിക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

തുടർന്ന് സംസാരിച്ച സ്ഥാനാർത്ഥി സൗമ്യമായ ഭാഷയിൽ, എംപിയാകുന്നതോടെ മണ്ഡലത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ വോട്ടർമാരുടെ മുന്നിൽ നിരത്തി. നിറഞ്ഞ കയ്യടിയായിരുന്നു ഓരോ പ്രദേശത്തെയും വോട്ടർമാർ സ്ഥാനാർത്ഥിയ്ക്ക് നൽകിയത്.
വൈക്കം ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച പര്യടനം, പ്രതീക്ഷിച്ചതിലും ഏറെ വൈകി ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. എന്നാൽ, ഇപ്പോഴും സ്ഥാനാർത്ഥിയെ കാത്ത് നൂറുകണക്കിന് ആളുകൾ വിവിധ വേദികളിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ ഇടവേളയ്ക്ക് പിരിഞ്ഞ പ്രചാരണം പിന്നീട് മൂന്നു മണിയോടെയാണ് പുനരാരംഭിച്ചത്. വൈക്കം നഗരസഭ, ടിവി,പുരം, തലയാഴം, വെച്ചൂർ, കല്ലറ എന്നിവിടങ്ങളിലെ ഓരോ വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന് ഉറപ്പിക്കുന്നതാണ് ഓരോ പ്രദേശത്തും എത്തുമ്പോൾ സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന ആവേശകരമായ സ്വീകരണം വ്യക്തമാക്കുന്നത്.

ഇന്നത്തെ (01.04.2019) പര്യടനം കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ പര്യടനം മാന്‍വെട്ടത്ത് ഉദ്ഘാടനം ചെയ്യുന്നത് ജോസ് കെ.മാണി എം.പിയാണ്.

രാവിലെ എട്ടിന് മാഞ്ഞൂരിൽ നിന്നും ആരംഭിക്കുന്ന പ്രചാരണം കാണക്കാരി, കിടങ്ങൂർ, കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി എന്നിവിടങ്ങളിൽ സന്ദർശിക്കും. ഓരോ പ്രദേശത്തും വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ജോസ് കെ.മാണി എം.പിയും, മോൻസ് ജോസഫ് എംഎൽഎയും പ്രചാരണത്തെ അനുഗമിക്കും.

ഒരു നിമിഷം പോലും ആലോചിക്കാതെ തോമസ് ചാഴികാടന് തന്നെ വോട്ട് ചെയ്യാം : മുല്ലപ്പള്ളി രാമചന്ദ്രൻ

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ വോട്ട് ചെയ്യുന്ന കാര്യത്തിൽ വോട്ടർമാർക്ക് ഒരു നിമിഷം പോലും സംശയിക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച മണ്ഡലപര്യടനം വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ക്ലീ്ൻ ഇമേജാണ് തോമ്‌സ ചാഴികാടനുള്ളത്. ഒരിക്കൽ പോലും ഒരു ആരോപണം നേരിടേണ്ടി വന്നിട്ടില്ലാത്ത, സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യത്തിന് ഉടമയാണ് തോമസ് ചാഴികാടൻ. രാജ്യത്ത് അധികാരത്തിലിരിക്കുന്ന ബിജെപിയെയും നരേന്ദ്രമോദി സർക്കാരിനെയും താഴെയിറക്കാൻ ശക്തമായ പോരാട്ടം നടത്താൻ തോമസ് ചാഴികാടന് സാധിക്കൂ. ആയിരം ദിവസം കൊണ്ട് സാധാരണക്കാരായ ജനങ്ങളുടെ ജീവിതം മാറ്റി മറിക്കാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചിട്ടില്ല. രാജ്യത്ത് മഹാപ്രളയം മനുഷ്യനിർമിതമാണെന്നു പറ്ഞ്ഞത് മറ്റാരുമല്ല. മെട്രോമാൻ ഇ ശ്രീധരനാണ്. പ്രളയം മനുഷ്യനിർമിതമാണ്. പ്രളയം ബാധിച്ച സാധാരണക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ പിണറായി സർക്കാരിനു സാധിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷക്കാലം കേന്ദ്രം ഭരിച്ച ബിജെപിയും ജനങ്ങളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്വവുമില്ല. സമസ്ത മേഖലയിലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ പ്രശ്‌നം കേൾക്കാൻ ആളുകളില്ല. അന്തിമയങ്ങിയാൽ തലസ്ഥാന നഗരത്ത് പുറത്തിറങ്ങി നടക്കാൻ സാധിക്കാത്ത അവസ്ഥ. എത്ര കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്തെങ്കിലും ഒരു നടപടിയെടുക്കാൻ പോലും സർക്കാരനു സാധിച്ചിട്ടില്ല. പെരിയയിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാത്രം രണ്ടു കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സർക്കാരാണ് രാജ്യം ഭരിക്കുന്നത്. സാധാരണക്കാരാണ് സർക്കാരിനെതിരെ ആദ്യത്തെ കലാപം ഉയർത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ,കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ.മാണി, മോന്‍സ് ജോസഫ്, കുര്യന്‍ ജോയി, ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, ഇ.ജെ അഗസ്തി, സ്റ്റീഫന്‍ ജോര്‍ജ്്, നാട്ടകം സുരേഷ്, പി.എം സലീം ജോസി സെബാസ്റ്റ്യന്‍, പോള്‍സണ്‍ ജോസഫ്, പി.പി സിബിച്ചന്‍, അഡ്വ.വി.വി സത്യന്‍, തമ്പി ചന്ദ്രന്‍, കെ.ജി അബ്ദുല്‍ സലാം റാവുത്തര്‍, മോഹന്‍ ഡി.ബാബു, ബി.അനില്‍കുമാര്‍, പി.ഡി പ്രസാദ്, മാധവന്‍കുട്ടി കറുകയില്‍, അഡ്വ.എ.സനീഷ്‌കുമാര്‍, ജെയ് ജോണ്‍ പേരയില്‍, പി.എന്‍ ബാബു, അഡ്വ.എ.സമ്പത്ത്കുമാര്‍, കെ.പി ശിവജി, തര്യന്‍ മാത്യൂസ്, എബ്രഹാം പഴയകടവന്‍, എം.കെ ഷിബു, പി.റ്റി സുബാഷ്, എം.ടി അനില്‍, ആര്‍.അനീഷ്, ജോയി പെറുപുഷ്പം, പി.ഡി ഉണ്ണി, ജോണി വളവത്ത്, സെബാസ്റ്റ്യന്‍ ആന്റണി, സാനു ഗോപിനാഥന്‍, തോമസ് കല്ലറ, രാജീവ്.എ, ബിജു പറപ്പള്ളി, സണ്ണി കോട്ടയില്‍, വക്കച്ചന്‍ മണ്ണത്താലി എന്നിവര്‍ പ്രസംഗിച്ചു.

യു.ഡി.എഫ് റോഡ് ഷോ നാളെ(ഏപ്രിൽ 2) ചൊവ്വാഴ്ച 3:30 ന് കോട്ടയത്ത്.

*തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടികളുടെ ഭാഗമായി നാളെ

(ഏപ്രിൽ 2 ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് കോട്ടയം നഗരത്തിൽ യു.ഡി.എഫ് റോഡ് ഷോ നടത്തും. കളക്ട്രേറ്റ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് സെൻട്രൽ ജംഗ്ഷൻ വഴി ശാസ്ത്രി റോഡിൽ അവസാനിക്കുന്ന റോഡ് ഷോയിൽ സ്ഥാനാർഥിക്കൊപ്പം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജോസ് കെ മാണി എം.പി തുടങ്ങിയ നേതാക്കളും അണിനിരക്കും

By admin