യുഡിഎഫ് പ്രവർത്തകരിൽ ആവേശം വാനോളം ഉയർത്തി തോമസ് ചാഴികാടന്റ തിരഞ്ഞെടുപ്പ് കൺവൻഷൻ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്നു .ആയിര കണക്കിന് പ്രവർത്തകരും മണ്ഡലം ബ്ലോക് ജില്ലാ ഭാരവാഹികളും പങ്കെടുത്ത ചടങ്ങ് അക്ഷരാർത്ഥത്തിൽ യുഡിഎഫിന്റെ ശക്തിപ്രദർശനമായിരുന്നു . ആന്ധ്രായിൽ തിരഞ്ഞെടുപ്പ് ചുമതലയിൽ ആയിരുന്ന ഉമ്മൻ ചാണ്ടിക്ക് പകരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത് .
ഘാതനിക്ക് ഏറ്റവും പ്രിയപ്പെട്ട മണ്ഡലമാണ് കോട്ടയം എന്നും താൻ ആദ്യമായി പാർലമെന്റിൽ എത്തിയത് കോട്ടയത്ത് നിന്നാണന്നും ചെന്നിത്തല അനുസ്മരിച്ചു . ബാബു ചാഴികാടന്റെ ഒാർമ്മ പുതുക്കിയ അദ്ദേഹം , തോമസ് ചാഴികാടനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കേണ്ടത് ഒരോ യുഡിഎഫ് പ്രവർത്തകന്റെയും കടമയാണ് എന്ന് ഒാർമ്മിപ്പിച്ചു . കൂടാതെ നാമമാത്രമായ സീറ്റുളള ഇടത് പക്ഷത്തിന് ഇന്ത്യൻ രാഷ്ട്രിയത്തിൽ ഒന്നും ചെയ്യാനുമില്ല എന്നും അദ്ദേഹം പറഞ്ഞു .

നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർതഥി സമ്മേളന സ്ഥലത്ത് എത്തിയത് . കോട്ടയം DCC പ്രസിഡന്റ് സ്വാഗതം ആശംസിച്ചു . പിജെ ജോസഫ് MLA , തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA , ജയരാജ് MLA , റോഷി അഗസ്റ്റിൻ MLA , മോൻസ് ജോസഫ് MLA ,അനൂപ് ജേക്കബ് MLA ,ജോസ് കെ മാണി MP , ജോസഫ് M പുതുശേരി Ex MLA ,ജോണി നെല്ലൂർ ExMLA , സ്റ്റീഫൻ ജോർജ് Ex MLA , മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് , ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി , കേരളാ കോൺഗ്രസ് M ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പ്രിൻസ് ലൂക്കോസ് തുടങ്ങിയ കോൺഗ്രസിലെയും കേരളാ കോൺഗ്രസിലെയും മുസ്ലീം ലീഗിലെയും കേരളാ കോൺഗ്രസ് ജേക്കബിലെയും വിവിധ നേതാക്കൾ എന്നിവർ സംബന്ധിച്ചു .

By admin