കോട്ടയം: കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റ വിജയത്തിനായി 501 അംഗ സ്ക്വാഡ് രൂപീകരിച്ചു.

വിദ്യാഭ്യാസ രംഗത്ത് വികസനത്തിന്റെ തേരോട്ടം നടത്തിയ കോട്ടയം പാർലമെൻറ് മണ്ഡലത്തെ പുരോഗതിയിലേക്കു നയിക്കുവാൻ വിദ്യാഭ്യാസപരമായി മുന്നോട്ട് നിൽക്കുന്ന സ്ഥാനാർഥി തന്നെ കോട്ടയം പാർലമെൻറ് അംഗം ആകണം എന്ന് യോഗം ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം അഡ്വക്കേറ്റ് ജോബ് മൈക്കിൾ യോഗം ഉദ്ഘാടനം ചെയ്തു. കെ എസ് സി (എം) കോട്ടയം ജില്ലാ പ്രസിഡൻറ് റ്റോബി തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻറ് സണ്ണി തെക്കേടം മുഖ്യ പ്രഭാഷണം നടത്തി.

യോഗത്തിൽ സാജൻ തൊടുക, ജോമോൻ കുന്നേൽ, അഖിൽ ബേബി, ജോൺസ് മാങ്ങാപ്പള്ളി, തോമസ് ആയലുകുന്നേൽ, ബ്രയ്റ്റ് വട്ടനിരപ്പേൽ, ആൽവിൻ ഞായർകുളം, ആകാശ് കൈതാരം, എബി ജെ ജോയി, അലക്സാണ്ടർ സഖറിയാസ്, സെബിൻ ജോസഫ്, അജോ ഒട്ടലാങ്കൽ, മിലൻ ജോയി, റെനിറ്റോ താന്നിക്കൽ, അമൽ ചാമക്കാല എന്നിവർ പ്രസംഗിച്ചു.

By admin