പാലാ: കോട്ടയം മണ്ഡലത്തിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി മുൻ എം.എൽ.എ തോമസ് ചാഴികാടൻ പാലായിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി.

രാവിലെ മരിയ സദനം അഭയകേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ച് വിവിധ സ്ഥാപനങ്ങളും സന്ദർശിക്കുകയും കൊട്ടാരമറ്റം സാൻതോം വാണിജ്യ സമുച്ചയത്തിലെ വ്യാപാരികളോട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.

നഗരസഭാദ്ധ്യക്ഷ ബിജി ജോജാ, ഫിലിപ്പ് കുഴികുളം, ആന്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലം പറമ്പിൽ,ജോസ്സു കുട്ടി പൂവേലി, ലീന സണ്ണി, ബിജു പാലൂപ s വിൽ, ഷെറിൻ പുത്തേട്ട്, സണ്ണി കിഴക്കേടം, ബാബു വെളുത്തേടത്ത് പറമ്പിൽ
തോമസ് ആന്റെത്തി,ജോജോ കുടുക്കച്ചിറ ,ജോർജ്കുട്ടി ചെറുവള്ളി, ജിജി തറപ്പേൽ,, തോമസ് പീറ്റർ എ ന്നി വ രും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.

പാലായിലെ പര്യടനശേഷം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ കോട്ടയത്ത് ചാർട്ടേഡ് അക്കൗണ്ടൻറ് അസോസിയേഷൻ മീറ്റിൽ സഹപ്രവർത്തകരോട് വോട്ടുകൾ അഭ്യർത്ഥിക്കുകയും അവരുടെ വിജയാശംസകൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു

By admin