തൊടുപുഴ നഗരസഭ ചെയർപേഴ്സണായി കേരള കോൺഗ്രസ്-എമ്മിലെ പ്രഫ. ജെസി ആൻറണി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ നഗരസഭയിലെ മുപ്പത്തിനാലാം വാർഡ് കൗൺസിലറും കേരള കോൺഗ്രസ് എം നേതാവ് പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫസർ കെ ആന്റണിയുടെ ഭാര്യയും തൊടുപുഴ ന്യൂമാൻ കോളേജിലെ റിട്ടയേഡ് അസോസിയേറ്റ് പ്രൊഫസറുമാണ്. ഇത് രണ്ടാംതവണയാണ് പ്രഫ.ജെസ്സി ആൻറണി തൊടുപുഴ നഗരസഭയുടെ അധ്യക്ഷയാകുന്നത്. നഗരസഭാ കൗൺസിൽ രൂപീകരിച്ച കാലഘട്ടം മുതൽ നഗരസഭാംഗമായ ജന പ്രതിനിധിയാണ് . ജെസി ടീച്ചർ.

By admin