ബി.ജെ.പി ഇന്ത്യന്‍ഭരണഘടനയെ കൊലചെയ്യുന്നു

ജോസ് കെ.മാണി

കൊല്ലം – കഴിക്കുന്ന ഭക്ഷണത്തിന്റെയും കാത്തുസൂക്ഷിക്കുന്ന വിശ്വാസങ്ങളുടേയും പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഫാസിസ്റ്റുകള്‍ ഇന്ത്യയുടെ ഭരണഘടനയെ കൊലചെയ്യുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയ്ക്ക് കൊല്ലം ജില്ലയില്‍ നല്‍കിയ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണമായ മൗലിവ അവകാശങ്ങളുടെ ക്രൂരമായ ലംഘടനാണ് ഇത്തരം സംഭവങ്ങളിലൂടെ നടക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ എല്ലാം സ്വയംഭരണാവകാശത്തെയെല്ലാം കവര്‍ന്നെടുക്കുന്ന കേന്ദ്രഭരണകൂടം ഭരണഘടനയുടെ പ്രയോഗങ്ങളെയും ഇല്ലാതാക്കുകയാണ്. ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ പ്രധാനമന്ത്രി പാലിക്കുന്ന മൗനം കുറ്റകരമാണ്. 2019 ലെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ആകെ രൂപപ്പെടുന്ന വിശാല മതേതര മഹാസഖ്യം അധികാരത്തിലെത്തും. കൊല്ലത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിക്കും എന്ന വാഗ്ദാനം നല്‍കിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി അധികകാരത്തിലെത്തിയത്. അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്യുന്നതിലെ കെടുകാര്യസ്ഥതയും സുതാര്യത ഇല്ലായ്മയും കാരണം ക്യാപക്‌സിന്റെയും ക്യാഷ്യുകോര്‍പ്പറേഷന്റെയും പോലും ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ വാഗ്ദാനങ്ങള്‍ ലംഘിച്ച ഇടതുസര്‍ക്കാര്‍ തൊഴിലാളികളോട് കടുത്ത വഞ്ചനയാണ് കാട്ടിയിരിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. 

By admin