കേരളയാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുന്ന ഫെബ്രുവരി 8, 9 തീയതികളിൽ യാത്രയിലുടനീളം 251 അംഗ യൂത്ത് ബ്രിഗേഡ് ടീം അകമ്പടി സേവിക്കും.

കേരള യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ കമ്മിറ്റി അധ്യക്ഷൻ രാജേഷ് വാളിപ്ലാക്കൽ നേതൃത്വം കൊടുക്കുന്ന യൂത്ത് ബ്രിഗേഡ് ടീമിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് അംഗങ്ങളാണ് ഉള്ളത്. ഇവർക്കുള്ള പരിശീലനം പൂർത്തിയായി കഴിഞ്ഞു. കേരളയാത്രയുടെ നായകൻ ജോസ് കെ മാണി എംപി യുവജന ക്ഷേമത്തിനും പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയ്ക്കും നൽകിയ സമഗ്രസംഭാവനകൾക്ക് നന്ദി അർപ്പിക്കുന്നതിനാണ് യൂത്ത് ബ്രിഗേഡ് രൂപീകരിച്ചതെന്ന് ജില്ലാ പ്രസിഡൻറ് രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.

By admin