കോട്ടയം : കേരളാകോണ്‍ഗ്രസ്സ് എം വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എം പി നയിക്കുന്ന കേരള യാത്രക്ക് 8 , 9 തീയതികളില്‍ ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ വമ്പിച്ച സ്വീകരണം നല്‍കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അറിയിച്ചു

.https://www.facebook.com/jayakrishnan.puthiyeadatu/videos/2319943028067114/

 

 

 

8 ന് രാവിലെ 9.30 ന് ജില്ലാ അതിര്‍ത്തി ആയ മുണ്ടക്കയത്ത് കല്ലേപ്പാലം ജംഗ്ഷനില്‍ കേരള യാത്രയെ യു ഡി എഫ് ജില്ലാ നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് 10 മണിക്ക് പ്രൈവറ്റ് ബസ്സ് സ്റ്റാന്‍ഡിനു സമീപം ചേരുന്ന സ്വീകരണ യോഗം യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉല്‍ഘാടനം ചെയ്യും. 11.30 നു പൊന്കുന്നത്ത് എത്തുമ്പോള്‍ സ്വീകരണ യോഗം മുന്‍ എം പി പീതാംബര കുറുപ്പ് ഉല്‍ഘാടനം ചെയ്യും. 12.30 ന്

അയര്‍കുന്നത്ത് A I C C ജനറല്‍ സെക്രട്ടറി , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉല്‍ഘാടനം ചെയ്യും. ഉച്ച ഭക്ഷണത്തിനു ശേഷം 4 മണിക്ക് കോട്ടയത്ത് പഴയ ബസ്സ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ ചേരുന്ന പൊതുയോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. 5.30 നു ചങ്ങനാശേരിയിലെ സമാപന സമ്മേളനം ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എം എല്‍ എ ഉല്‍ഘാടനം ചെയ്യും.

9 നു രാവിലെ 10 മണിക്ക് വൈക്കത്ത് ബോട്ട് ജെട്ടിക്കു സമീപത്ത് നിന്നും ആരംഭിക്കുന്ന ജാഥയും പൊതുയോഗവും കെ പി സി സി സെക്രട്ടറി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉല്‍ഘാടനം ചെയ്യും. 11.30 നു കടുത്തുരുത്തിയില്‍ സ്വീകരണ യോഗത്തിനും ഉച്ച ഭക്ഷണത്തിനും ശേഷം 3 .45 നു ഏറ്റുമാനൂര്‍ എത്തുമ്പോള്‍ തിരുവഞ്ചൂര്‍ രാധേകൃഷ്ണന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. തുടര്‍ന്ന് 5.30 നു പാലായില്‍ സമാപന സമ്മേളനം കെ മുരളീധരന്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും.

പാര്‍ട്ടി നേതാക്കളുടെയും എം എല്‍ എ മാര്‍ ഉള്‍പ്പെടെയുള്ള യു ഡി എഫ് നേതാക്കളുടെയും, യൂണിഫോറം ധാരികളായ യൂത്ത് ഫ്രണ്ട് സന്നദ്ധ ഭടന്മാരുടെയും, യൂണിഫോറം ധാരികളായ വനിതാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും, ദളിത് ഫ്രണ്ട്, K T U C, K S C, കര്‍ഷക യൂണിയന്‍ തുടങ്ങിയ പോഷക സംഘടനാ പ്രവര്‍ത്തകരുടെയും ആഭിമുഖ്യത്തില്‍ സ്വീകരണത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായും സണ്ണി തെക്കേടം അറിയിച്ചു.

By admin