എറണാകുളം : ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗപ്പെടുത്തുകയാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ മഹാറാലിക്ക് വേദിയൊരുക്കിയതിന്റെ പ്രതികാരമാണ് മമതാബാനര്‍ജിയെ അട്ടിമറിക്കാനുള്ള നീക്കമെന്നും എം.പി പറഞ്ഞു. കേരളയാത്രയുടെ എറണാകുളം ജില്ലയിലെ വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഫെഡറല്‍ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ ഭരണത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണറെ ഉപയോഗിച്ചുകൊണ്ട് നടത്തിയ നീക്കം, ജനവിധി അട്ടിമറിക്കാന്‍ കര്‍ണ്ണാടകയില്‍ ഉള്‍പ്പടെ ഗവര്‍ണ്ണര്‍ പദവികള്‍ ദുരുപയോഗപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ എന്നചിന്റെയൊക്കെ തുടര്‍ച്ചയാണ് ബംഗാളിലെ സംഭവവികാസങ്ങള്‍. ഡല്‍ഹി പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം അന്വേഷണത്തിനായി അനുമതി വാങ്ങണമെന്ന ചട്ടവും സുപ്രിംകോടതി വിധി പ്രകാരം വാറണ്ട് ഉണ്ടാകണം എന്ന മാര്‍ഗനിര്‍ദേശവും സംഘിച്ചുകൊണ്ടാണ് ബംഗാളില്‍ സി.ബി.ഐ നടത്തിയ വനിക്കമെന്നും ജോസ് കെ.മാണി പറഞ്ഞു.

വാണിജ്യനഗരിയില്‍ വാനോളം ആവേശം ഉയര്‍ത്തി കേരള യാത്ര

കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര കേരളത്തിന്റെ വാണിജ്യനഗരിയില്‍ വാനോളം ആവേശം ഉയര്‍ത്തി എറണാകുളം ജില്ലയിലെ പര്യടനത്തിന്റെ ഒന്നാം ദിനം പൂര്‍ത്തിയാക്കി. വാദ്യമേളങ്ങളുടേയും കലാരൂപങ്ങളുടേയും നൂറ് കണക്കിന് അകമ്പടി വാഹനങ്ങളുടേയും അകമ്പടിയോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ജാഥയെ സ്വീകരിച്ചത്. രാവിലെ കറുകുറ്റിയില്‍ നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് അങ്കമായില്‍ സ്വീകരണയോഗം നടന്നു. തുടര്‍ന്ന് നട്ടുച്ചയ്ക്ക് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ സാനിധ്യത്തില്‍ പെരുമ്പാവൂരില്‍ സമ്മേളനം നടന്നു. തുടര്‍ന്ന് വാഴക്കുളം, ആലുവ വഴി എറണാകുളം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെ സമ്മേളനത്തോടെ ജില്ലയിലെ ഒന്നാം ദിനത്തെ പര്യടനം സമാപിച്ചു.

ജില്ലാ പ്രസിഡന്റ് ഷിബു തെക്കുപുറം വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രൊഫ.കെ.വി തോമസ് എം.പി, ജോണി നെല്ലൂര്‍, പി.പി തങ്കച്ചന്‍, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ, ജോണി നെല്ലൂര്‍,ജോയി എബ്രഹാം, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പ്രമോദ് നാരായണ്‍, സജി കുറ്റിയാനിമറ്റം, എം.ഒ ജോണ്‍, വര്‍ഗീസ് ജോര്‍ജ്, ടി.ജെ വിനോദ്, പി.ജെ ജോയി, ടി.യു കുരുവിള, എം.എം ഫ്രാന്‍സിസ്, വി.വി ജോഷി, സേവി കുരിശുവീട്ടില്‍, കെ.പി ബാബു, ബാബു ജോസഫ്, ടോമി കെ.തോമസ്, ജോയി മുളവരിക്കല്‍, ജോയി ജോസഫ്, ജോസി പി.തോമസ്, ജാന്‍സി ജോര്‍ജ്, സോണി ജോബ്, ജോണ്‍സണ്‍ പാട്ടത്തില്‍, ബേബി മുണ്ടക്കന്‍, ജോമി, എന്‍.സി ചെറിയാന്‍, തോമസ് പാറക്കന്‍, മേരി ഹര്‍ഷ, വി.സി ജോര്‍ജ് തുടങ്ങിയവര്‍ വിവിധ സ്വീകരണ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

By admin