കേരളത്തിന്റെ നെല്ലറയുടെ നാട്ടില്‍ കര്‍ഷകപോരാട്ടത്തിന്റെ പോര്‍മുഖം തുറന്ന കേരളയാത്രയില്‍ ആവേശം തിരതല്ലി. കര്‍ഷക രക്ഷ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ജാഥയെ സ്വീകരിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടി. രാവിലെ കരിങ്കല്ലത്താനിയില്‍ നിന്നാണ് ജില്ലയിലെ പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് മണ്ണാര്‍കാട് നിന്നും വടക്കഞ്ചേരിയില്‍ എത്തി പാലക്കാട് ജില്ലയിലെ യാത്ര സമാപിച്ചു. ജില്ലാ പ്രസിഡന്റ് ജോബി ജോണിന്റെ നേതൃത്വത്തിലാണ് ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചത്.  ജോയി എബ്രഹാം എക്‌സ്.എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, അഡ്വ.ജോസ് ജോസഫ്, മുഹമ്മദ് ഇക്ക്ബാല്‍, അഡ്വ.കുശലകുമാര്‍, ജോബ് മൈക്കിള്‍, പ്രമോദ് നാരായണ്‍, ഉഷാലയം ശിവരാജന്‍, സജി കുറ്റിയാനിമറ്റം തുടങ്ങിയവര്‍ ജില്ലയിലെ വിവിധ പര്യടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മണ്ണാര്‍കാട്, വടക്കഞചേരി എന്നിവിടങ്ങളില്‍ നല്‍കിയ സ്വീകരണം

By admin