തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടര്‍ പട്ടിക കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചു. കഴിഞ്ഞ നവംബര്‍ 15 വരെ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവരില്‍ നിന്ന് മൂന്നര ലക്ഷം വോട്ടര്‍മാരെയാണ് അധികമായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ വോട്ടര്‍മാരുടെ എണ്ണം 2.53 കോടിയാകും.

അതേസമയം ഇന്നു മുതല്‍ പുതുതായി വോട്ടര്‍മാര്‍ക്കു പേരു ചേര്‍ക്കാം. ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെയോ വെബ്‌സൈറ്റ് പരിശോധിച്ച്‌ ഉറപ്പാക്കാം.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നു വരെ ഇനി പട്ടികയില്‍ പേരു ചേര്‍ക്കാനാകും.

By admin