കര്‍ഷകരക്ഷ, മതേതരഭാരതം, പുതിയകേരളം എന്നീ സുപ്രധാന മുദ്രാവാക്യമാക്കി കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്രയുടെ മലപ്പുറം ജില്ലയിലെ സ്വീകരണകേന്ദ്രങ്ങളില്‍ വന്‍വരവേല്‍പ്പ്. ജനുവരി 24 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ സ്വീകരണത്തിന് ശേഷമാണ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കേരളയാത്രയെ സ്വീകരിക്കാന്‍ കാത്തുനിന്നത്. അതിരാവിലെ എത്തിയ പ്രവര്‍ത്തകര്‍ ജോസ്ി കെ.മാണിയെ പൂച്ചെണ്ടുകളും പൂമാലയുമായി സ്വീകരിച്ചു.പ്രകൃതിക്ഷോഭത്തില്‍ പതിനായിരങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ കൈമലര്‍ത്തിയ വേദന അവരില്‍ പ്രതിഫലിച്ചിരുന്നു.സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല.കൃഷി നാശമുണ്ടായാല്‍ ഉദ്യോഗസ്ഥ തലത്തില്‍ നിന്നുപോലും അനകുലമായ പ്രതികരണമുണ്ടാകുന്നില്ല. അപേക്ഷകള്‍ പരിഗണിക്കാന്‍പോലും ഉദ്യാഗസ്ഥര്‍ മനസ്സ് കാണിക്കുന്നില്ല എന്ന പരാതിയാണ് കര്‍ഷകര്‍ക്ക് പറയാനുണ്ടായിരുന്നത്. രാവിലെ വാലില്ലാപുഴയിലെ സ്വീകരണത്തോടെയാണ് മലപ്പുറം ജില്ലയിലെ സ്വീകരണത്തിന് തുടക്കമായത്. തുടര്‍ന്ന് അരീക്കോട്, നിലമ്പൂര്‍, കരവാരക്കുണ്ട്, പാണ്ടിക്കാട് സമാപിച്ചു.

ജോയി എബ്രഹാം എക്‌സ്.എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി, ചാക്കോ വര്‍ഗ്ഗീസ്, ജെയിസണ്‍ തോമസ്, പ്രമോദ് നാരയണ്‍, ഉഷാലയം ശിവരാജന്‍, സജി കുറ്റിയാനിമറ്റം, ജെന്നിഗ്‌സ് ജേക്കബ്, മുസ്ലീംലീഗ് നേതാവ് പി.പി സഫറുള്ള,ഡി.സി.സി സെക്രട്ടറി അജു ഇടത്തോട്, നിലമ്പൂര്‍ ഗോപിനാഥ്, സജി പട്ടത്തില്‍, അലി വണ്ടൂര്‍,ഉണ്ണിമാന്‍, പി.കെ കുര്യന്‍, മേഴ്‌സി, എഡ്വിന്‍ തോമസ്, ജോമോന്‍ തോമസ്, എം.എ തോമസ്, ജോര്‍ജ് മാസ്റ്റര്‍, ബിജു വാലടി, അപ്പച്ചന്‍തേക്കിന്‍തോട്ടം, നാസര്‍ഖാന്‍,ജോസ് ഉള്ളാട്ടില്‍, സണ്ണി പുളിക്കുത്തിയില്‍, സാബു ജോസഫ് വടക്കേപടവില്‍, സക്കീര്‍ ഒതള്ളൂര്‍,രാജു ചോക്കോ, തുടങ്ങി നിരവധി നേതാക്കള്‍ ജില്ലയിലെ ജാഥ പര്യടനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

നരേന്ദ്രമോദി ബി.ജെ.പിയുടെ അവസാന പ്രധാനമന്ത്രിയെന്ന്

ജോസ് കെ.മാണി

നരേന്ദ്രമോദി ബി.ജെ.പിയുടെ അവസാന പ്രധാനമന്ത്രിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കേരളയാത്രയുടെ മലപ്പുറം ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരെഞ്ഞടുപ്പില്‍ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബി.ജെ.പിക്ക് നഷ്ടമായത്. മോദിയുടെ നയങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് നിരവധി പ്രമുഖ നേതാക്കന്മാരാണ് ബി.ജെ.പി വിടുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പ്രാദേശിക കക്ഷികള്‍ക്ക് നിര്‍ണ്ണായക പങ്കുള്ള മേതേതര ജനാധിപത്യ മഹാസഖ്യം ഇന്ത്യയില്‍ ആകെ രൂപപ്പെടുകയാണ്.

പ്രളയത്തില്‍ മലപ്പുറം ജില്ലയിലെ നിരവധി കര്‍ഷകര്‍ക്ക് കൃഷി നാശത്തിനൊപ്പം ഭൂയിയും നഷ്ടമായിട്ടുണ്ട്. കര്‍ഷകര്‍ക്ക് നഷ്ടമായ ഭൂമിയുടെ കണക്കെടുക്കാനോ അര്‍ഹമായ ധനസഹായം നല്‍കാനോ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിട്ടില്ല. മലയോരകര്‍ഷകര്‍ നേരിടുന്ന വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാന്‍ നിയമഭേദഗതി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം. വെറും സംശയത്തിന്റെ പേരല്‍ കര്‍ഷകരുടെ പേരില്‍ കേസെടുത്ത് പീഡിപ്പിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നടപടി ഉടന്‍ അവസാനിപ്പിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

 

By admin